Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interview

വ​ര്‍​ഷ​യു​ടെ ചി​ന്ന ചി​ന്ന ആ​സൈ​ക​ള്‍!

"എ​ന്‍റെ നാ​രാ​യ​ണി​ക്ക്' എ​ന്ന ഷോ​ര്‍​ട്ട് ഫി​ലി​മി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ വ​ര്‍​ഷ വാ​സു​ദേ​വ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത റൊ​മാ​ന്‍റി​ക് ഇ​മോ​ഷ​ണ​ല്‍ ഡ്രാ​മ "ചി​ന്ന ചി​ന്ന ആ​സൈ' തി​യ​റ്റ​റു​ക​ളി​ല്‍. മ​ണി​ര​ത്‌​നം മാ​ജി​ക് "റോ​ജ'​യി​ലൂ​ടെ ഒ​രു ത​ല​മു​റ​യു​ടെ സ്വ​പ്‌​ന​ങ്ങ​ളി​ല്‍ ചി​ന്ന ചി​ന്ന ആ​സൈ​ക​ള്‍ നി​റ​ച്ച മ​ധു​ബാ​ല.

ഇ​തു​വ​രെ ആ​രും ചെ​യ്യാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ത്ര​മേ​ല്‍ ആ​ശ​യോ​ടെ ത​ന്നി​ലേ​ക്കു ചേ​ര്‍​ത്തു​നി​ര്‍​ത്തു​ന്ന ഇ​ന്ദ്ര​ന്‍​സ്. മാ​ധ​വ​ന്‍ മാ​ഷാ​യി ഇ​ന്ദ്ര​ന്‍​സും ലീ​ല​യാ​യി മ​ധു​ബാ​ല​യും. വാ​രാ​ണ​സി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​വ​രി​ലൂ​ടെ​യു​ള്ള ഹൃ​ദ​യ​സ​ഞ്ചാ​ര​മാ​ണ് "ചി​ന്ന ചി​ന്ന ആ​സൈ'. വ​ര്‍​ഷ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

സി​നി​മ​യി​ലെ തു​ട​ക്കം..‍‍?

Movies

ജോ​മി ജോ​സ് പ​റ​ഞ്ഞ ക​രു​ത​ൽ​ ക​ഥ

പ്ര​ശാ​ന്ത് മു​ര​ളി​യെ നാ​യ​ക​നാ​ക്കി ഡ്രീം​സ് ഓ​ൺ സ്ക്രീ​ൻ പ്രൊ​ഡ​ക‌്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​മി ജോ​സ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത "ക​രു​ത​ൽ’ എ​ന്ന ചി​ത്രം പ്രേ​ക്ഷ​ക​രി​ൽ നേ​ർ​ത്ത നോ​വു പ​ട​ർ​ത്തി​യ ഒ​ന്നാ​യി​രു​ന്നു. വ​ലി​യ വീ​ടു​ക​ളി​ൽ ത​നി​ച്ചാ​യി​പ്പോ​കു​ന്ന പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​ഞ്ഞ​ത്. ഒ​രു ഫോ​ൺ​വി​ളി​ക്കും ക​രു​ത​ൽ സ്പ​ർ​ശ​ത്തി​നും കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ ക​ഥ.. സി​നി​മ​യെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ സം​സാ​രി​ക്കു​ന്നു...

ഈ ​പ്ര​മേ​യം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള കാ​ര​ണം?

കാ​ല​ത്തി​ന് അ​നി​വാ​ര്യ​മാ​യ പ്ര​മേ​യ​മാ​ണെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ നാ​ട്ടി​ൽ ഒ​ട്ടേ​റെ​യു​ണ്ട്. പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി പോ​കു​ന്ന മ​ക്ക​ൾ നാ​ട്ടു​കാ​ർ എ​ന്തു​പ​റ​യും എ​ന്ന ന്യാ​യം​വ​ച്ച് ഇ​വ​രെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ക്കാ​നും ത​യാ​റാ​കു​ന്നി​ല്ല. വി​ദേ​ശ​ങ്ങ​ളി​ൽ.

പ​ല​പ്പോ​ഴും ഈ ​മാ​താ​പി​താ​ക്ക​ളു​ടെ ജീ​വ​നു​പോ​ലും മോ​ഷ്ടാ​ക്ക​ളി​ൽ​നി​ന്നൊ​ക്കെ ഭീ​ഷ​ണി​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു സി​നി​മ​യെ​ക്കു​റി​ച്ചു ചി​ന്തി​ച്ച​ത്.

മി​നി സ്ക്രീ​നി​ൽ നി​ന്നും ബി​ഗ് സ്ക്രീ​നി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴു​ണ്ടാ​യ വ്യ​ത്യാ​സം?

ഷോ​ർ​ട്ട്ഫി​ലി​മു​ക​ളാ​ണ് ഞാ​ൻ മു​ന്പു ചെ​യ്തി​രു​ന്ന​ത്. പെ​ട്ടെ​ന്ന് ബി​ഗ് സ്ക്രീ​നി​ലേ​ക്കു വ​ന്ന​പ്പോ​ൾ ഒ​രു തു​ട​ക്ക​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ ധാ​രാ​ളം വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടി​രു​ന്നു. എ​ങ്കി​ലും പി​ന്തു​ണ​യാ​യി ഒ​രു ടീം ​കൂ​ടെ​യു​ണ്ടാ​യ​തി​നാ​ൽ പേ​ടി തോ​ന്നി​യി​ല്ല.

ക​രു​ത​ൽ എ​ന്ന ചി​ത്രം സ​മൂ​ഹ​ത്തി​നു ന​ൽ​കു​ന്ന സ​ന്ദേ​ശം?

ചി​ത്ര​ത്തി​ന്‍റെ പേ​രി​ൽ ത​ന്നെ അ​തി​നു​ള്ള ഉ​ത്ത​ര​വു​മു​ണ്ട്. ലോ​ക​ത്തി​ൽ ഏ​തൊ​രു ബ​ന്ധം എ​ടു​ത്തു നോ​ക്കി​യാ​ലും അ​തി​ന്‍റെ​യെ​ല്ലാം അ​ടി​സ്ഥാ​നം ക​രു​ത​ൽ ആ​ണ്. മാ​താ​പി​താ​ക്ക​ൾ​ക്ക് മ​ക്ക​ളോ​ടു​ള്ള ക​രു​ത​ൽ, അ​തു​പോ​ലെ തി​രി​ച്ചും. കൂ​ട്ടു​കാ​രോ​ടും കൂ​ട​പ്പി​റ​പ്പു​ക​ളോ​ടും സ​ഹ​ജീ​വി​ക​ളോ​ടു​മു​ള്ള ക​രു​ത​ൽ, ഭാ​ര്യാ​ഭ​ർ​തൃ ബ​ന്ധം... 

എ​ല്ലാ​ത്തി​ന്‍റേ​യും അ​ടി​സ്ഥാ​നം ക​രു​ത​ലാ​ണ്. എ​ല്ലാ ബ​ന്ധ​ങ്ങ​ളെ​യും ക​രു​ത​ലോ​ടെ കാ​ണ​ണം, എ​ല്ലാ വ്യ​ക്തി​ക​ളേ​യും ക​രു​ത​ലോ​ടെ കാ​ണ​ണം എ​ന്ന സ​ന്ദേ​ശ​മാ​ണ് സി​നി​മ​യി​ലൂ​ടെ ന​ൽ​കി​യ​ത്. മി​ക്ക​വ​രും ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ പ​റ​ഞ്ഞ​ത്. ഇ​ത് ഞ​ങ്ങ​ളു​ടെ ക​ഥ​യാ​ണ​ല്ലോ എ​ന്നാ​ണ് സി​നി​മ​ക​ണ്ടി​റ​ങ്ങി​യ പ​ല​രും പ​റ​ഞ്ഞ​ത്. അ​തു​ത​ന്നെ​യാ​ണ് ആ​ദ്യ സി​നി​മ ന​ൽ​കി​യ സം​തൃ​പ്തി.

National

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള അ​ഭി​മു​ഖം ആ​രം​ഭി​ച്ചു

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ഭി​മു​ഖം ആ​രം​ഭി​ച്ചു. സ്ഥാ​നാ​ർ​ഥി​ത്വം ആ​ഗ്ര​ഹി​ച്ച് നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​രി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ പ​ണ​യൂ​രി​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് അ​ഭി​മു​ഖം ന​ട​ത്തു​ന്ന​ത്. 234 മ​ണ്ഡ​ല​ങ്ങ​ളി​ലും ത​നി​ച്ചു മ​ത്സ​രി​ക്കാ​നാ​ണ് നീ​ക്ക​മെ​ങ്കി​ലും ടി​വി​കെ​യെ എ​ൻ​ഡി​എ സ​ഖ്യ​ത്തി​ലെ​ത്തി​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വി​സി​ൽ ചി​ഹ്ന​മാ​ണ് ടി​വി​കെ​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ വി​ജ​യ് പെ​ര​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. വി​ക​സ​ന​ത്തി​ല്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന നി​മ​യ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും താ​ന്‍ ജ​ന​വി​ധി തേ​ടു​മെ​ന്ന് നേ​ര​ത്തെ വി​ജ​യ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Movies

ഏ​യ്, വി​നാ​യ​ക് ഒ​രു ക​ഥ ത​രാ​മോ?

"പ​വി​ഴ മ​ഴ​യേ’, "ര​തി​പു​ഷ്പം’, "പ​റു​ദീ​സ’, "ഇ​ല്യൂ​മി​നാ​റ്റി’, "ആ​രാ​ധി​കേ’, "ഏ​യ് ബ​നാ​നേ’, "ആ​ദ​രാ​ഞ്ജ​ലി നേ​ര​ട്ടെ’, "ത​ല​തെ​റി​ച്ച​വ​ര്‍’, "ബേ​ബി ബേ​ബി’, "ഹാ​ര്‍​ട്ട് അ​റ്റാ​ക്ക്’, "നി​ലാ കാ​യും വെ​ളി​ച്ചം’, "കു​ഞ്ഞി​ക്ക​വി​ള്‍ മേ​ഘ​മേ’...​തു​ട​ങ്ങി​യ ഹി​റ്റ് ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വ് വി​നാ​യ​ക് ശ​ശി​കു​മാ​ര്‍ ആ​ദ്യ​മാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ വെ​ബ്സീ​രീ​സ് "റോ​സ്‌​ലി​ന്‍’ ഹോ​ട്ട് സ്റ്റാ​റി​നെ തീ​പി​ടി​പ്പി​ച്ചു മു​ന്നേ​റു​ന്നു.

ജീ​ത്തു ജോ​സ​ഫി​ന്‍റെ സം​വി​ധാ​ന​സ​ഹാ​യി സു​മേ​ഷ് ന​ന്ദ​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത സീ​രീ​സി​ല്‍ വി​നീ​ത്, മീ​ന, സ​ഞ്ജ​ന ദി​പു, ഹ​ക്കീം ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍.

"റോ​സ്‌​ലി​ന്‍ എ​ന്ന പ​തി​നേ​ഴു​കാ​രി​യു​ടെ ഒ​ര​വ​ധി​ക്കാ​ലം. നി​ങ്ങ​ളും അ​വ​ള്‍​ക്കൊ​പ്പം ചെ​ല​വി​ടു​ന്നു എ​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ൽ ഈ ​സീ​രീ​സ് കാ​ണൂ. ക​ഥാ​സ​ഞ്ചാ​രം അ​തി​വേ​ഗ​ത്തി​ല​ല്ലെ​ങ്കി​ലും നി​ങ്ങ​ള്‍ ഇ​തി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം പാ​ഴാ​കാ​തെ, തൃ​പ്തി​ത​രു​ന്ന, ഒ​രു​പ​ക്ഷേ ഞെ​ട്ടി​ക്കു​ന്ന ഒ​രു ക​ഥാ​വ​സാ​നം ഞാ​ന്‍ ഉ​റ​പ്പു​ത​രു​ന്നു’ -വി​നാ​യ​ക് ശ​ശി​കു​മാ​ർ പ​റ​യു​ന്നു.

തി​ര​ക്ക​ഥ​യെ​ഴു​ത്ത് ആ​ഗ്ര​ഹി​ച്ചി​രു​ന്നോ..?

Kerala

അ​മ്മ​യു​ടെ വേ​ർ​പി​രി​യ​ൽ മ​റ​ക്കാ​ൻ ക​ഴി​യി​ല്ല, ബീ​ഡി കെ​ട്ടു​ന്ന പ​ണി​ക്ക് പോ​യി; മ​ന​സ് തു​റ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക്കാ​ല ഓ​ർ​മ​ക​ൾ ന​ട​ൻ മോ​ഹ​ൻ​ലാ​ലു​മാ​യി പ​ങ്കു​വ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ണ്ടും മി​ണ്ടി​യും ഇ​രു​വ​ർ എ​ന്ന അ​ഭി​മു​ഖ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി മ​ന​സു​തു​റ​ന്ന​ത്.

ഒ​ഴി​വു​വേ​ള​ക​ൾ കി​ട്ടു​വാ​ണെ​ങ്കി​ൽ വാ​യ​ന​വും ടി​വി​യി​ൽ സി​നി​മ കാ​ണു​ക​യു​മാ​ണ് ചെ​യ്യ​റു​ള്ള​ത്. മ​ല​യാ​ള സി​നി​മ​യി​ൽ മ​റ​ക്കാ​നാ​വാ​ത്ത സി​നി​മ​ക​ളി​ലൊ​ന്ന് അ​മൃ​തം ഗ​മ​യ ആ​ണ്. ചി​ല സി​നി​മ​യി​ലെ രം​ഗ​ങ്ങ​ൾ കാ​ണു​മ്പോ​ൾ ജീ​വി​ത​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് തോ​ന്നാ​റു​ണ്ട്. ആ​ക്ഷ​ൻ പ​ട​ങ്ങ​ൾ കാ​ണാ​നാ​ണ് ഏ​റെ​യി​ഷ്ടം. ര​ജ​നീ​കാ​ന്തി​നോ​ട് ഒ​രു പ്ര​ത്യേ​ക ഇ​ഷ്ടം തോ​ന്നി​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചെ​റു​പ്പ​ത്തി​ൽ ഭൂ​ത​പ്രേ​ത പി​ശാ​ചു​ക്ക​ളെ ത​നി​ക്ക് ഭ​യ​ങ്ക​ര പേ​ടി​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ലൈ​റ്റ് ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു. എം​എ​ല്‍​എ​യാ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ വീ​ട്ടി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യൊ​രു കാ​ല​മാ​ണ്.

രാ​ത്രി​യി​ലെ ഇ​രു​ളി​ൽ ഏ​ത് സ​മ​യ​വും എ​വി​ടെ​യും ഏ​ത് പ്രേ​ത​വും ഭൂ​ത​വും പ്ര​ത്യ​ക്ഷ​പെ​ടാ​മെ​ന്നാ​ണ് തോ​ന്നി​യി​രു​ന്ന​ത്. അ​തെ​ല്ലാം വ​ള​ര്‍​ന്ന​പ്പോ​ൾ താ​ൻ ത​ന്നെ മാ​റ്റി​യെ​ടു​ത്തു.

ത​നി​ക്കു​ള്ള​ത് ര​ണ്ട് സ​ഹോ​ദ​ര​ന്മാ​ർ മാ​ത്ര​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള​വ​ർ ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ വി​ട്ടു​പോ​യെ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

സ​ന്യാ​സ ജീ​വി​ത​ത്തി​ന്‍റെ അം​ശം മ​ന​സി​ലു​ണ്ട്. മാ​താ​പി​താ​ക്ക​ൾ ഈ​ശ്വ​ര വി​ശ്വാ​സി​ക​ളാ​യി​രു​ന്നു. രാ​മാ​യ​ണ​വും കൃ​ഷ്ണ​പ്പാ​ട്ടും അ​മ്മ​യ്ക്ക് വാ​യി​ച്ചു​കൊ​ടു​ക്കും. അ​ഞ്ചാം ത​ര​ത്തി​ൽ ആ​ദ്യ പ​ഠ​നം അ​വ​സാ​നി​ച്ചു. അ​മ്മ ജീ​വി​ത​ത്തി​ല്‍ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​ന്‍റെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ത​ണ​ലാ​യി അ​മ്മ എ​ന്നും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഏ​റെ ക​രു​ത​ലോ​ടെ എ​ന്നെ വ​ള​ർ​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ് എ​ന്‍റെ അ​മ്മ. അ​മ്മ​യു​ടെ വേ​ർ​പി​രി​യ​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. ഒ​ര​ക്ഷ​രം പോ​ലും പു​റ​ത്ത് പ​റ​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​ത് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ പ​റ്റാ​ത്ത അ​നു​ഭ​വ​മാ​ണ്.

അ​ഞ്ചാം ത​ര​ത്തി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ച്ച് ബീ​ഡി കെ​ട്ടു​ന്ന പ​ണി​ക്ക് പോ​യി​രു​ന്ന ഒ​രു ബാ​ല്യ​മാ​യി​രു​ന്നു ത​നി​ക്കു​ണ്ടാ​യി​രു​ന്ന​ത്. പ​ക്ഷെ അ​വി​ടെ ചെ​ന്ന​പ്പോ​ൾ കു​ട്ടി പ​ഠി​ക്ക​ട്ടെ എ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. അ​ത​റി​ഞ്ഞ് എ​ത്തി​യ പ്ര​ധാ​ന​ധ്യാ​പ​ക​നും മാ​നേ​ജ​റും അ​മ്മ​യോ​ട് സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി സ്കൂ​ളി​ൽ ചേ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​ത്തു.

യു​പി സ്‌​കൂ​ളി​ൽ വ​ച്ച് ക​ഥാ​പ്ര​സം​ഗം ന​ട​ത്തി​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ൽ ന​ന്നാ​യി വാ​യി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ത് കു​റ​ഞ്ഞു. ടോ​ൾ​സ്റ്റോ​യ്, വി​ക്ട​ർ ഹ്യൂ​ഗോ, ത​ക​ഴി എ​ന്നി​വ​രു​ടെ ര​ച​ന​ക​ൾ വാ​യി​ക്കു​മാ​യി​രു​ന്നു. ത​നി​ക്കെ​തി​രെ വ​രു​ന്ന വാ​ർ​ത്ത​ക​ളി​ൽ വ്യാ​കു​ല​പ്പെ​ടാ​റി​ല്ല, അ​തി​ൽ ഇ​ട​പെ​ടാ​റി​ല്ല.

ഇ​ന്ന് വ​രെ ഒ​രു വാ​ർ​ത്ത​യി​ലും നേ​രി​ട്ട് വി​ളി​ച്ച് ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ട്ടി​ല്ല. പാ​ർ​ട്ടി​യോ​ടു​ള്ള എ​തി​ർ​പ്പാ​ണ് ത​ന്നെ പ​റ്റി​യു​ള്ള വാ​ർ​ത്ത​ക​ൾ വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​ഴി​വു​വേ​ള​ക​ൾ കി​ട്ടു​വാ​ണെ​ങ്കി​ൽ വാ​യ​ന, ടി​വി​യി​ൽ സി​നി​മ കാ​ണു​ക​യു​മാ​ണ് ചെ​യ്യ​റു​ള്ള​ത്.

ചി​ല സി​നി​മ​യി​ലെ രം​ഗ​ങ്ങ​ൾ കാ​ണു​മ്പോ​ൾ ജീ​വി​ത​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് തോ​ന്നാ​റു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Kerala

ക​ണ്ടും മി​ണ്ടി​യും ഇ​രു​വ​ർ; പി​ണ​റാ​യി​യും മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള അ​ഭി​മു​ഖം ഇ​ന്ന് പു​റ​ത്തി​റ​ങ്ങും

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ന്ന് പു​റ​ത്തി​റ​ങ്ങും. സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ​യും ചാ​ന​ലു​ക​ളി​ലൂ​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം കാ​ണാം.

ക​ണ്ടും മി​ണ്ടി​യും ഇ​രു​വ​ർ എ​ന്നാ​ണ് അ​ഭി​മു​ഖ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. ര​ണ്ട് ദി​വ​സ​മെ​ടു​ത്ത് ക്ലി​ഫ് ഹൗ​സി​ലാ​ണ് അ​ഭി​മു​ഖം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​വും വ്യ​ക്തി ജീ​വി​ത​വു​മാ​ണ് അ​ഭി​മു​ഖ​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​മെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന.

സം​വി​ധാ​യ​ക​ൻ ടി.​കെ. രാ​ജീ​വ്‌ കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​ഭി​മു​ഖം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ അ​ഭി​മു​ഖ​ത്തെ പി​ആ​ർ സ്റ്റ​ണ്ട് എ​ന്ന് പ്ര​തി​പ​ക്ഷം പ​രി​ഹ​സി​ച്ചി​രു​ന്നു. എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ലും പി​ണ​റാ​യി​യും ത​മ്മി​ലു​ള്ള വ്യ​ക്തി​ബ​ന്ധ​മാ​ണ് അ​ഭി​മു​ഖ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സി​പി​എം മ​റു​പ​ടി.

Education

ഹയര്‍ സെക്കന്‍ഡറി ഗസ്റ്റ് അധ്യാപക ഇന്‍റര്‍വ്യൂ

ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 2026-27 അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ലേ​ക്ക് താ​ഴെ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.

വി​ഷ​യ​ങ്ങ​ള്‍: ഇം​ഗ്ലീ​ഷ്, ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, ബോ​ട്ട​ണി, സു​വോ​ള​ജി, കൊ​മേ​ഴ്സ്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, ഹോം ​സ​യ​ന്‍സ്.

നി​ര്‍ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള​വ​ര്‍ മാ​ര്‍ച്ച് അ​ഞ്ചി​ന് മു​ന്‍പാ​യി അ​തി​രൂ​പ​ത കോ​ര്‍പ​റേ​റ്റ് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കേ​ണ്ട​താ​ണ്. ഇ​ന്‍റ​ര്‍വ്യൂ തീ​യ​തി നേ​രി​ട്ട് അ​റി​യി​ക്കും.

Samskarikam

എ​ഴു​ത്തും ജീ​വി​ത​വും: ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ഭാ​ഷ

നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​പ്പി​ക്കാ​തെ, ത​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലെ ജീ​വി​തം എ​ഴു​തു​ന്നു എ​ൻ.​ആ​ർ. രാ​ജേ​ഷ്. മ​നു​ഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ൽ നേ​രി​ട്ടു​ള്ള സം​വാ​ദ​മോ/​ഇ​ഴു​കി​ച്ചേ​ര​ലോ ആ​യി മാ​റു​ന്നു ക​വി​ത​ക​ൾ.


"സ്ക്രൂ ​ഡ്രൈ​വ​റി​ലെ മ​ഴ​വി​ല്ല്' എ​ന്ന പു​തി​യ കാ​വ്യ​സ​മാ​ഹാ​ര​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള സം​ഭാ​ഷ​ണം.

ക​വി​ത​യി​ൽ 28 വ​ര്‍​ഷം പി​ന്നി​ടു​ന്നു. ക​വി​ത​യി​ലെ ജീ​വി​തം എ​ങ്ങ​നെ​യാ​യി​രു​ന്നു. ക​വി​ത എ​ങ്ങ​നെ മാ​റി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ

ക​വി​ത​യി​ല്‍ ഇ​പ്പോ​ള്‍ സ്വ​ത​ന്ത്ര​മാ​യി ആ​ര്‍​ക്കും എ​ഴു​താം. സ്വ​ന്തം പ​രി​സ​ര​ത്തെ, വ്യ​ത്യ​സ്ഥ​മാ​യ ഭാ​ഷ​യി​ലും നോ​ട്ട​ങ്ങ​ളി​ലും അ​വ​ത​രി​പ്പി​ക്കു​ന്ന​വ​രാ​ണ് ക​വി​ത​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. അ​ല്ലാ​ത്ത​വ​രു​ണ്ട്. ഇ​നി​യു​ള്ള കാ​ലം തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍​പ്പോ​ലും പി​ടി​ച്ചു​നി​ല്‍​ക്കു​ന്ന​ത് പു​തു​ക്ക​പ്പെ​ടു​ന്ന മ​നു​ഷ്യ​രാ​യി​രി​ക്കും.

എ​നി​ക്കു മു​ന്പു​ള്ള ‌എ​ഴു​ത്തും എ​നി​ക്കു ശേ​ഷ​മു​ള്ള എ​ഴു​ത്തും ഞാ​ന്‍ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്നു. അ​തി​നെ നി​ര​ന്ത​രം എ​ഡി​റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് എ​ന്‍റെ എ​ഴു​ത്ത്. അ​തി​വേ​ഗം ന​ഗ​ര​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ട​ങ്ങ​ളാ​ണ് എ​ന്‍റെ ക​വി​ത​യി​ല്‍ പ​ല​പ്പോ​ഴും ക​ട​ന്നു​വ​രു​ന്ന​ത്.

നാം ​ജീ​വി​ക്കു​ന്ന പ​രി​സ​ര​മാ​ണ് ന​മ്മു​ടെ ക​വി​ത​യെ മാ​റ്റു​ന്ന​തെ​ന്ന് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്. ക​വി​ത പ​ല​പ്പോ​ഴും സാ​ധാ​ര​ണ​ക്കാ​രു​ടെ വി​ഷ​യ​മേ അ​ല്ലെ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്.

ലാ​വ​ണ്യ​ഭാ​ഷ​യി​ല്‍​നി​ന്ന് ജീ​വി​ത​പ​രി​സ​ര​ഭാ​ഷ​യി​ലേ​ക്കു​ള്ള മാ​റ്റം

ലാ​വ​ണ്യ​ഭാ​ഷ​യി​ല്‍​നി​ന്ന് ക​വി​ത പൂ​ര്‍​ണ​മാ​യി മാ​റി എ​ന്നു തോ​ന്നി​യി​ട്ടി​ല്ല. ജീ​വി​ത​പ​രി​സ​ര​മു​ള്ള ലാ​വ​ണ്യ ഭാ​ഷ​യാ​യി അ​ത് ക​വി​ത​യി​ല്‍ ഹി​റ്റാ​ക്കി​യെ​ടു​ക്കു​ന്ന​വ​രു​ണ്ട്. എ​ന്നാ​ല്‍ അ​തി​നു​മു​ന്നെ ത​ന്നെ ജീ​വി​ത​പ​രി​സ​ര​ഭാ​ഷ പ​ല മു​തി​ര്‍​ന്ന ക​വി​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്നു.

ജീ​വി​ത​പ​രി​സ​ര​ഭാ​ഷ​യി​ല്‍ എ​ഴു​തു​മ്പോ​ള്‍ പ​രു​ക്ക​നാ​യി മാ​റു​ന്ന എ​ഴു​ത്തു​കാ​ര്‍, സൗ​ന്ദ​ര്യം വെ​ട്ടി​ക്ക​ള​യു​ന്ന എ​ഴു​ത്തു​കാ​ര്‍, സു​ന്ദ​രി​യാ​യി ക​വി​ത​യെ മേ​ക്ക​പ്പ് റൂ​മി​ലേ​ക്ക് മാ​റ്റാ​ത്ത​വ​ര്‍ ഏ​റ്റ​വും കു​റ​വ് വാ​യ​ന​ക്കാ​രെ നേ​ടു​ന്ന കാ​ല​മാ​ണി​ത്.

2000 മു​ത​ല്‍ 2010 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ എ​ഴു​തി​യി​ട്ടു​ള്ള ക​വി​ക​ള്‍​ക്ക് ഒ​രു കൂ​ട്ടാ​യ്മ​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്. ഞാ​ന്‍ പ​റ​ഞ്ഞ ഈ ​ത​ല​മു​റ​മാ​ത്രം സം​ഘ​ക​വി​ക​ള്‍ ആ​യി​രു​ന്നി​ല്ല, എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്.

അ​വ​രു​ടെ ക​വി​താ​കാ​ല​വും, ക​വി​ത​യും പു​ന​ര്‍​വാ​യ​ന​ക​ള്‍ ഉ​ണ്ടാ​കേ​ണ്ട​വ​യാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് എ​ഴു​തി​യി​ട്ടു​ള്ള ഫ്രെ​യി​മു​ക​ള്‍ ഇ​പ്പോ​ഴും ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഗൗ​ര​വ​ക​ര​മാ​യ എ​ഴു​ത്ത് ഉ​ണ്ടാ​കു​ന്നു​ണ്ടോ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക​ട​ലാ​സ് മാ​ധ്യ​മ​ങ്ങ​ളി​ലെ​പ്പോ​ലെ ന​ന്നാ​യി എ​ഴു​തു​ന്ന​വ​രും മോ​ശ​മാ​യി എ​ഴു​തു​ന്ന​വ​രും ഉ​ണ്ട്. എ​ഡി​റ്റിം​ഗി​നു​ള്ള ക്ഷ​മ എ​ഴു​ത്തു​കാ​ര​ന്‍ കാ​ണി​ക്ക​ണ​മെ​ന്ന് മാ​ത്ര​മേ തോ​ന്നി​യി​ട്ടു​ള്ളു.

സ​ത്യാ​ന​ന്ത​ര​കാ​ല​ഘ​ട്ട​ത്തി​ലെ എ​ഴു​ത്ത്, ആ​കു​ല​ത​ക​ളും പ്ര​തീ​ക്ഷ​ക​ളും

ആ​കു​ല​ത​ക​ളൊ​ന്നു​മി​ല്ല. എ​ഴു​ത്തു​കാ​രി​ല്‍ മാ​ത്ര​മാ​യി​ട്ട​ല്ല​ല്ലോ ലോ​ക​ത്തി​ന്‍റെ ആ​കു​ല​ത​ക​ളും പ്ര​തീ​ക്ഷ​ക​ളും കി​ട​ക്കു​ന്ന​ത്. മ​റി​ച്ച്, രാ​ഷ്ട്രീ​യ​പ​ര​മാ​യി പ​രി​ശോ​ധി​ച്ചാ​ല്‍, രാ​ഷ്ട്രീ​യം സം​സാ​രി​ക്കു​ന്ന എ​ഴു​ത്തു​കാ​രി​ല്‍ മാ​ത്ര​മേ ആ​കു​ല​ത​ക​ളും പ്ര​തീ​ക്ഷ​ക​ളും അ​ത്ത​ര​ത്തി​ല്‍ തോ​ന്നു​ന്നു​ള്ളു.

ഇ​നി എ​ഴു​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മാ​ണെ​ങ്കി​ല്‍ ക​രു​ത്തു​ള്ള ര​ച​ന​ക​ള്‍ എ​പ്പോ​ഴും രാ​ഷ്ട്രീ​യം സം​സാ​രി​ക്കു​ന്നു​ണ്ട്. അ​ത് എ​ക്കാ​ല​ത്തും അ​ങ്ങ​നെ​ത​ന്നെ​യാ​ണ്. പു​തി​യ കാ​ല​ത്തെ ശ​ബ്ദ​ങ്ങ​ളെ​യും ജീ​വി​ത​ത്തെ​യും അ​ട​യാ​ള​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ന്ന​വ​രാ​ക​ണം ചെ​റു​പ്പ​ക്കാ​രാ​യ എ​ഴു​ത്തു​കാ​ര്‍ എ​ന്ന് മാ​ത്ര​മേ ആ​ഗ്ര​ഹി​ക്കു​ന്നു​ള്ളു.

അ​വ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​ത്യേ​ക​ത​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​ന്ന​ത് കാ​ത്തി​രി​ക്കു​ന്ന ഒ​രു വാ​യ​ന​ക്കാ​ര​ന്‍ കൂ​ടി​യാ​ണ് ഞാ​ന്‍.

പു​തു​ക​വി​ത ഭാ​ഷാ​വ്യ​വ​ഹാ​രം മാ​ത്ര​മാ​യി ഒ​തു​ങ്ങി​യോ

ഭാ​ഷ​യി​ല്‍ ഒ​ന്നും ചെ​യ്യാ​തെ "പാ​ട്ടു​ക​വി​ത'​യി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്ന​താ​ണ് ക​വി​ത​യെ​ന്നു തെ​റ്റി​ദ്ധ​രി​ക്കു​ന്ന ഒ​രി​ട​ത്താ​ണ് ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന​ത്. ഞാ​ന്‍ മു​മ്പ് പ​റ​ഞ്ഞ​ല്ലോ ന​ന്നാ​യി എ​ഴു​തു​ന്ന ഒ​രു​പാ​ട് ക​വി​ക​ളു​ണ്ട്.

അ​ങ്ങ​നെ ഭാ​ഷാ​വ്യ​വ​ഹാ​ര​ത്തെ​പ്പ​റ്റി പ​റ​യു​ന്ന​വ​ര്‍ അ​ത്ത​രം എ​ഴു​ത്തു​കാ​രു​ടെ ക​വി​ത​ക​ളി​ലേ​ക്കും. ഒ​റ്റ​പ്പെ​ട്ട ഒ​ന്നോ ര​ണ്ടോ ക​വി​ത​ക​ളെ​ഴു​തി മാ​ഞ്ഞു​പോ​യ ചി​ല​രു​ടെ ക​വി​ത​ക​ളും വാ​യി​ക്ക​ണം. എ​ല്ലാ കാ​ല​ത്തും ഭാ​ഷാ​വ്യ​വ​ഹാ​രം ഉ​ണ്ട്. ഇ​ക്കാ​ലം മാ​ത്ര​മാ​യി തി​ന്മ​യി​ല്ല, ന​ന്മ​യും.

തി​ന്മ​യും ഗു​ണ​വും ഗു​ണ​മി​ല്ലാ​യ്മ​യും ന​ന്മ​യും ചേ​ര്‍​ന്ന​താ​ണ് എ​ല്ലാ കാ​ല​ങ്ങ​ളും. അ​തെ​ല്ലാം എ​ല്ലാ കാ​ല​ത്തെ​യും ക​വി​ത​യി​ലും ഉ​ണ്ടാ​കും. ഇ​ക്കാ​ലം എ​ന്ന ഒ​രു ത​റ​ഞ്ഞു​നി​ല്‍​ക്ക​ല്‍ അ​തി​നു​ണ്ടെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നേ​യി​ല്ല.

വാ​യ​ന​യു​ടെ അ​വ​സാ​നം അ​സ്ത​മി​ക്കു​ന്നു​വോ

ക​വി​ത​യെ കാ​ലം തി​രി​ച്ചു വാ​യി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും എ​ല്ലാ​ക്കാ​ല​ത്തും വാ​യ​ന​യു​ടെ അ​വ​സാ​നം അ​സ്ത​മി​ക്കു​ന്ന ക​വി​ത​ക​ളു​ണ്ട്. ആ​വി​ഷ്കാ​ര സ​ങ്കേ​ത​ങ്ങ​ളു​ടെ സ​ങ്കീ​ര്‍​ണ​ത​ക​ളു​മു​ണ്ട്. ആ​സ്വാ​ദ​ന​ത​ല​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്.

അ​തി​നാ​ല്‍ ഏ​തെ​ങ്കി​ലും കാ​ല​ഘ​ട്ട​ത്തി​ലെ ക​വി​ത​യു​ടെ കു​റ​വാ​യോ, മേ​ന്മ​യാ​യോ ഇ​തി​നെ കാ​ണേ​ണ്ട​തി​ല്ല എ​ന്നാ​ണ് തോ​ന്നി​യി​ട്ടു​ള​ള​ത്.

സാ​ഹി​ത്യ​വാ​യ​ന കു​റ​യു​ന്നു​ണ്ടോ, പ്ര​ത്യേ​കി​ച്ചും ക​വി​ത

ക​വി​താ​പു​സ്ത​കം എ​ത്തു​ന്നി​ല്ല എ​ന്ന​താ​ണു പ്ര​ശ്നം. ഞാ​ന്‍ കൂ​ട്ടു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ മേ​ള​യി​ല്‍ പ്ര​മു​ഖ പ്ര​സാ​ധ​ക​ന്‍റെ സ്റ്റാ​ളി​ൽ ചെ​ല്ലു​ന്നു. എ​ന്നാ​ല്‍ ജ​ന​പ്രി​യ നോ​വ​ലു​ക​ൾ അ​വി​ടെ നി​ര​ത്തി​വ​ച്ചി​ട്ടു​ണ്ട്. ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ൾ ഒ​ളി​ച്ചു​വ​ച്ചി​രി​ക്കു​ന്നു.

പു​തി​യ ചെ​റു​പ്പ​ക്കാ​രു​ടെ ക​വി​ത കാ​ണാ​നേ​യി​ല്ല. പി​ന്നെ​യെ​ന്തി​നാ​ണ് അ​വ​രി​തൊ​ക്കെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് എ​ന്ന് ചോ​ദി​ച്ചു. പി​ന്നെ മ​റ്റൊ​രു കാ​ര്യം പ​റ​യാം. ഹൈ​സ്കൂ​ള്‍​ത​ലം വ​രെ​യു​ള്ള അ​ധ്യാ​പ​ക​ര്‍ പ​ല​രും ക​ണ​ക്കി​ന് ക​ഷ്ടി ജ​യി​ക്കു​ന്ന​വ​രെ ക​ണ​ക്ക് പ​ഠി​പ്പി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് ക​വി​ത പ​ഠി​പ്പി​ക്കു​ന്ന​ത്.

അ​ന്ന​ത്തെ കാ​ല​ത്ത് ദു​രി​ത​പൂ​ര്‍​ണ​മാ​യ ഒ​രു പ്ര​വ​ര്‍​ത്തി​യാ​യി ക​വി​ത പ​ഠി​ക്കു​ന്ന​ത് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്. ഒ​ട്ടു​മി​ക്ക അ​ധ്യാ​പ​ക​രും പു​തി​യ ക​വി​ത വാ​യി​ക്കു​ന്നി​ല്ല. അ​തെ​ല്ലാം വാ​യി​ച്ചി​ട്ടു​വേ​ണ​മ​ല്ലോ, ക്ലാ​സി​ല്‍ അ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്താ​ന്‍. അ​തും ഒ​രു പ്ര​ശ്ന​മാ​ണ്.

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ‘തൊ​ഴി​ലാ​ളി’​യാ​യിഎ​ഴു​ത്തു​കാ​ര​ൻ മാ​റു​ന്ന​ത്

എ​ന്നെ സം​ബ​ന്ധി​ച്ചാ​ണെ​ങ്കി​ൽ, ഞാ​ന്‍ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യ​തി​നു​ശേ​ഷ​മാ​ണ് ക​വി​യാ​കാ​ന്‍ ശ്ര​മി​ച്ച​ത്. അ​തി​നു പാ​ര്‍​ട്ടി​യു​ടെ ഇ​ട​ങ്ങ​ളി​ലൊ​ന്നും ഞാ​ന്‍ പോ​യി​ട്ടി​ല്ല. എ​ഴു​ത്ത് വ​ള​രാ​നു​ള്ള ഇ​ട​മാ​യി രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ന​ത്തെ ഞാ​ന്‍ ഒ​രി​ക്ക​ലും ക​ണ്ടി​ട്ടി​ല്ല.

പൂ​ര്‍​ണ​മാ​യും ന​ന്മ നി​റ​ഞ്ഞ ഒ​ന്നാ​യി ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യെ പ​റ​യാ​ന്‍ ക​ഴി​യു​മോ. അ​തി​ല്‍ പു​ഴു​ക്കു​ത്തു​ക​ളും കാ​ണും. പൂ​ര്‍​ണ​മാ​യി ന​ന്മ​യി​ലെ​ത്തി​യി​ട്ട് സ്വീ​ക​രി​ക്കാ​നി​രി​ക്കു​ന്ന രാ​ഷ്ട്രീ​യ​മേ​ത് എ​ന്നാ​ണ് എ​നി​ക്കു ചോ​ദി​ക്കാ​നു​ള്ള​ത്.

Movies

സ്കൂ​ളി​ൽ ആ​രും എ​ന്നെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല, പ​ല​രും ക​ളി​യാ​ക്കി: മ​ന​സ് തു​റ​ന്ന് ഷെ​ഫാ​ലി ഷാ

സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ ത​നി​ക്ക് ഉ​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ച് ന​ടി ഷെ​ഫാ​ലി ഷാ. ​ത​ന്‍റെ രൂ​പ​ത്തെ​ക്കു​റി​ച്ച് പ​ല​രും നി​ര​വ​ധി ക​മ​ന്‍റു​ക​ൾ പ​റ​യാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ബോ​ഡി ഷെ​യ്മിം​ഗ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ന​ടി പ​റ​ഞ്ഞു.

സ്കൂ​ളി​ൽ നി​ന്ന് സ​ഹ​പാ​ഠി​ക​ളി​ൽ പ​ല​രും ത​ന്നെ കാ​ണാ​ൻ ഭം​ഗി​യി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​പ്പോ​ൾ പോ​ലും താ​ൻ സു​ന്ദ​രി​യാ​ണെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ അ​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും ന​ടി പ​റ​ഞ്ഞു. ടൈം​സ് നൗ​വി​നു​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​ടി​യു​ടെ പ്ര​തി​ക​ര​ണം.

സ്കൂ​ളി​ൽ ആ​രും എ​ന്നെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. വ​ള​രു​ന്ന പ്രാ​യ​ത്തി​ൽ, മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് താ​ൻ സു​ന്ദ​രി​യ​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സ്കൂ​ളി​ൽ വ​ച്ച് പ​ല​രും ക​ളി​യാ​ക്കി.

ത​ന്നെ സ്ഥി​രം ഇ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ണ്ടാ​യി​രു​ന്നു. അ​വ​ൾ എ​ന്നെ "തെ​ലു' എ​ന്ന് വി​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​രു റെ​സ്റ്റ​റ​ന്‍റി​ൽ വ​ച്ച് ആ ​പ​ഴ​യ സ​ഹ​പാ​ഠി​യെ വീ​ണ്ടും ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ, അ​വ​രോ​ട് ത​നി​ക്ക് സ​ഹ​താ​പ​മാ​ണ് തോ​ന്നി​യ​ത്.

നീ ​കു​റ​ച്ചു​കൂ​ടി മെ​ലി​ഞ്ഞി​രു​ന്നെ​ങ്കി​ൽ കാ​ണാ​ൻ ന​ല്ല ഭം​ഗി​യു​ണ്ടാ​കു​മാ​യി​രു​ന്നു എ​ന്ന് പ​ല​രും പ​റ​ഞ്ഞി​രു​ന്നു. ഇ​ന്നും ആ​രെ​ങ്കി​ലും ഞാ​ൻ സു​ന്ദ​രി​യാ​ണെ​ന്ന് പ​റ​ഞ്ഞ് പു​ക​ഴ്ത്തി​യാ​ൽ അ​ത് പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​ൻ പ്ര​യാ​സ​മാ​ണ്, ഞാ​ൻ സു​ന്ദ​രി​യാ​ണെ​ന്ന് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

"എ​നി​ക്ക് എ​ന്‍റെ രൂ​പം ഇ​ഷ്ട​മ​ല്ല. ഞാ​ൻ ഒ​രി​ക്ക​ലും മെ​ലി​ഞ്ഞി​രി​ക്കി​ല്ലെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. ഞാ​ൻ മെ​ലി​ഞ്ഞി​രി​ക്കി​ല്ല. വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഞാ​ൻ എ​ന്നെ​ത്ത​ന്നെ നോ​ക്കു​ക​യും 'ഓ! ​ഞാ​ൻ ന​ന്നാ​യി കാ​ണ​പ്പെ​ടു​ന്നു' എ​ന്ന് പ​റ​യു​ക​യും ചെ​യ്യാ​റു​ള്ളൂ. പ​ക്ഷേ എ​നി​ക്ക് അ​ത് കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല. ആ​രെ​ങ്കി​ലും 'നീ ​സു​ന്ദ​രി​യാ​ണ്' എ​ന്ന് എ​ന്നെ പ്ര​ശം​സി​ക്കു​മ്പോ​ൾ, എ​നി​ക്ക് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.'- ഷെ​ഫാ​ലി ഷാ ​പ​റ​ഞ്ഞു.

Latest News

Corehub Up